X

റഷ്യയിലെ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കുന്ന വരുമാനം യൂട്യൂബ് നിര്‍ത്തിവച്ചു;സേവനം നിര്‍ത്താന്‍ ആപ്പിളിനോട് ആവശ്യപ്പെട്ട് യുക്രൈന്‍

റഷ്യയിലെ യൂട്യൂബ് ചാനലുകള്‍ക്ക് യൂട്യൂബ് നല്‍കുന്ന പരസ്യവരുമാനം നിര്‍ത്തിവച്ചു. യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്നാണ് യൂട്യൂബിന്റെ നടപടി. ഫേസ്ബുക്കില്‍ നേരത്തെ റഷ്യന്‍ ചാനലുകള്‍ക്ക് പരസ്യവരുമാനം നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു.

റഷ്യയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്‍ക്കായ റഷ്യ ടുഡേയുടെതടക്കമുള്ള പ്രധാനപ്പെട്ട മുഴുവന്‍ യൂട്യൂബ് ചാനലുകളുടെയും വരുമാനം ഇതോടെ നിലക്കും. യൂട്യൂബ് പ്രതിനിധി ഫര്‍ഷാദ് ഷട്ടൂലൂ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചതാണീ കാര്യം.

അതേസമയം റഷ്യ ടുഡേ ചാനലിന്റെ സംപ്രേക്ഷണം ഓസ്‌ട്രേലിയ സര്‍ക്കാര്‍ വിലക്കിയിരുന്നു.കൂടാതെ റഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിര്‍ത്താന്‍ ആപ്പിള്‍ മേധാവിയോട് യുക്രൈന്‍ ഉപപ്രധാനമന്ത്രി മിഖാലിയോ ഫെഡരൂവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Test User: