X

യു.എ.ഇ സ്വദേശിവത്കരണം ശക്തമാക്കുന്നു

ദുബായ്: യു.എ.ഇയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് ശക്തമായി വ്യാപിപ്പിക്കാന്‍ തീരുമാനം. ഇതുപ്രകാരം 29 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികളില്‍ സ്വദേശികളെ നിയമിക്കണം. നിലവില്‍ അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശികളെ നിയമിക്കേണ്ടിയിരുന്നത്.

അടുത്ത വര്‍ഷം 20 ജീവനക്കാരുള്ള കമ്പനിയില്‍ ഒരു സ്വദേശിയെ നിയമിക്കണം. 2025 ആകുമ്പോഴേക്ക് രണ്ട് സ്വദേശികള്‍ക്ക് ജോലി നല്‍കണമന്നാണ് പുതിയ വ്യവസ്ഥ. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ 96,000 ദിര്‍ഹം അടക്കേണ്ടിവരും.

വാര്‍ത്താവിനിമയം, സാമ്പത്തിക സ്ഥാപനങ്ങള്‍, ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍, ഓഫീസ്, ഭരണം, ടെക്‌നിക്കല്‍, ഖനനം, വിദ്യാഭ്യാസം, ആരോഗ്യം, നിര്‍മാണം, ചില്ല-മൊത്ത വ്യാപാരങ്ങള്‍, ഗതാഗതം, ഹോട്ടല്‍ റിസോര്‍ട്ട് തുടങ്ങി പ്രാഗത്ഭ്യം അടിസ്ഥാനമാക്കിയുള്ള ഒട്ടുമിക്ക സാമ്പത്തിക മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കണമെന്ന് യു.എ.ഇയുടെ മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചു. അടുത്ത വര്‍ഷത്തോടെ ആരോഗ്യമേഖലയില്‍ 5000 സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ അബുദാബി പദ്ധതി തയാറാക്കിയിട്ടുണ്ട്.

webdesk11: