രാജ്യദ്രോഹ നിയമം സുപ്രീംകോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം. ഇതുപ്രകാരം പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഇതില്‍ ഒരു പുനര്‍ പരിശോധന നടത്തുന്നവരെ വകുപ്പ് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.