X

നീലക്കുറിഞ്ഞിയെ തൊട്ടാല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും

മൂന്നാറിന്റെ മലയോര മേഖലയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം-പരിസ്ഥതി മന്ത്രാലയം പ്രഖ്യാപിച്ചു.

ഇതോടെ നീലക്കുറിഞ്ഞി പറിക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കും. അത് പോലെ നീലക്കുറിഞ്ഞി ക്യഷി ചെയ്യുന്നതും കൈവശം വെക്കുന്നതും വില്‍ക്കുന്നതിനും വിലക്കുണ്ട്.

സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ പെടുത്തിയിരിക്കുന്നത്.

webdesk11: