മാഡ്രിഡ്: എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ക്ക് പഴയ ആവേശമൊന്നുമില്ലെങ്കിലും ഇന്ന് വീണ്ടും സ്പാനിഷ് ഫുട്‌ബോളിലെ ക്ലാസിക് പോരാട്ടം. ബാര്‍സിലോണ പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെ എതിരിടുന്നത് സ്വന്തം വേദിയായ നുവോ കാമ്പില്‍. മല്‍സരം രത്രി 7-45 മുതല്‍.
ബാര്‍സിലോണയില്‍ നിന്ന് ലിയോ മെസിയും റയല്‍ മാഡ്രിഡില്‍ നിന്ന് കൃസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സേമയുമെല്ലാം മടങ്ങിയതോടെ സ്പാനിഷ് യുദ്ധത്തിന് പിറകില്‍ കാണികള്‍ കുറവാണ്. സ്പാനിഷ് ചരിത്രത്തിലെ 189-ാമത് എല്‍ ക്ലാസിക്കോയാണ് ഇന്ന് നടക്കാന്‍ പോവുന്നത്. നിലവില്‍ പോയിന്റ്് ടേബിളില്‍ റയല്‍ മാഡ്രിഡാണ് മുന്നില്‍. കേവലം ഒരു പോയിന്റ് മാത്രം ലീഡുള്ള കാര്‍ലോസ് അന്‍സലോട്ടിയുടെ സംഘത്തിന്റെ പ്രതീക്ഷ ഫോമില്‍ കളിക്കുന്ന ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിംഗ്ഹാമിലാണ്. ബ്രസീല്‍ ജോഡികളായ റോഡ്രിഗോയും വിനീഷ്യസ് ജൂനിയറും സീസണില്‍ ഫോമിലേക്ക് വന്നിട്ടില്ല. ബാര്‍സാ സംഘത്തിന്റെ പ്രശ്‌നം പരുക്കാണ്. ലെവന്‍ഡോവിസ്‌കി കളിക്കില്ല.