കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിനു മുറിവ് പറ്റിയെത്തിയ കൃഷ്ണപുരം സ്വദേശി ദേവരാജനാണ് കുത്തിയത്. നഴ്‌സിനെ ഭീഷണിപ്പെടുത്തിയതോടെയാണ് ദേവരാജന്‍ ഇരുവരെയും കുത്തിയത്. കത്രിക കൊണ്ടാണ് പരിക്കേല്‍പ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഒരാളുടെ കൈയ്ക്കും മറ്റൊരാളുടെ വയറിനുമാണ് കുത്തിയിരിക്കുന്നത്.