X

എസ്.എഫ്.ഐക്ക് തിരിച്ചടി; അലന്‍ ഷുഹൈബ് റാഗ് ചെയ്തിട്ടില്ല, പരാതി തള്ളി

അലന്‍ ഷുഹൈബിനെതിരെ എസ് എഫ് ഐ നല്‍കിയ റാഗിങ്ങ് പരാതി കണ്ണൂര്‍ സര്‍വകലശാല ആന്റി റാഗിങ് സെല്‍ തള്ളി.പരാതിക്കാരനായ വിദ്യാര്‍ത്ഥിയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് എന്നും റിപ്പോര്‍ട്ടിലുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അലനും സുഹ്യത്തുക്കളും ചേര്‍ന്ന് റാഗ് ചെയ്തുവെന്നായിരുന്നു പരാതി.

കഴിഞ്ഞ നവംബര്‍ രണ്ടിനാണ് പരാതിക്ക് ആധാരമായ സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അലനും സുഹ്യത്തുക്കളും ചേര്‍ന്ന് റാഗ് ചെയ്തുവെന്നായിരുന്നു പരാതി. ഇതോടെ അലനെയും രണ്ട് സുഹൃത്തുക്കളെയും ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാല്‍ ക്യാമ്പസിലെ ആന്റി റാഗിംഗ് സെല്ലിന്റെ റിപ്പോര്‍ട്ട് ലഭിക്കാതെ കേസെടുക്കാന്‍ ആവില്ലെന്ന് പറഞ്ഞ് പോലീസ് പരാതി തളളി. ഇതിന് പിന്നാലെയാണ് ഡോ. എം സിനിയുടെ നേതൃത്വത്തിലുള്ള 13 അംഗ കമ്മിറ്റി പരാതിയില്‍ അന്വേഷണം നടത്തിയത്.

തുടര്‍ന്ന് ആന്റി റാഗിംഗ് കമ്മിറ്റി പരാതി വ്യാജമാണന്ന് കണ്ടെത്തി. ക്യാമ്പസിലെ സിസിടിവിയും വിദ്യര്‍ത്ഥികളുടെ മെഴികളുടെയും അടിസ്ഥാനത്തിലാണ് പരാതി വ്യജമാണെന്ന് കണ്ടെത്തിയത്. പരാതിക്കാരന്റെ നേത്യത്വത്തിലൂളള സംഘമാണ് സംഘര്‍ഷം ആരംഭിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Test User: