റിയാദ്: കൃസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള കരാറില്‍ ലോകകപ്പ് വ്യവസ്ഥകള്‍ ഇല്ലെന്നും ഇത് സംബന്ധമായ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സഊദി ക്ലബായ അല്‍ നസര്‍. ലോക റെക്കോര്‍ഡ് പ്രതിഫലത്തില്‍ സഊദിയിലെത്തിയ സി.ആര്‍ 2030 ലെ സഊദിയുടെ ലോകകപ്പ് ശ്രമങ്ങളുടെ ഭാഗമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അല്‍ നസര്‍ ഇത് സംബന്ധമായി കരാറില്‍ വ്യവസ്ഥകള്‍ വെച്ചതായും പാശ്ചാത്യ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ക്ലബിന്റെ മല്‍സരങ്ങളാണ് കരാറിലെ പ്രധാന വ്യവസ്ഥ. മറ്റ് കാര്യങ്ങളൊന്നും കരാര്‍ വ്യവസ്ഥകളില്‍ ഇല്ലെന്നും അല്‍ നസര്‍ ഔദ്യോഗികമായി വ്യക്തമാക്കി. 2030 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സഊദി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.