X

കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !

കെ.പി ജലീല്‍

ഇന്ത്യയിലെ വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷത്തോളം പേരാണ് കേരളത്തിലിന്ന് തൊഴിലെടുക്കാനും അന്നമൂട്ടാനുമായി എത്തിയിരിക്കുന്നത്. രേഖകള്‍ പ്രകാരമിത് 5 വര്‍ഷം മുമ്പ് നാല്‍പതിനായിരമായിരുന്നു. കേരളത്തിലെ മുക്കുമൂലകളിലെല്ലാം ഇന്ന് ബംഗാളിലെയും ബീഹാറിയെയും യു.പിക്കാരെയും ഛത്തീസ്ഗഡ് കാരെയും കൊണ്ട് തടയുന്ന അവസ്ഥയാണ്. കേരളത്തില്‍ മുസ്്‌ലിം തീവ്രവാദം മാത്രമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിതന്നെ അക്കണക്കിന് സത്യം വളച്ചൊടിക്കുകയും രാജ്യത്തെയും കേരളത്തെയും അപമാനിക്കുകയുമാണെന്ന് പറയേണ്ടിവരും.
ദി കേരള സ്റ്റോറി എന്ന സിനിമയില്‍ വിദേശങ്ങളിലേക്ക് മതംമാറി കടത്തപ്പെട്ട സ്ത്രീകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ യഥാര്‍ത്ഥകേരളം രാജ്യത്തെ ഒരു ലക്ഷത്തോളം പേരെ അന്നമൂട്ടുന്നവരുടെ കൂടിയാണെന്ന ്പ്രധാനമന്ത്രിയും ബി.ജെ.പിക്കാരും കേരളസ്റ്റോറി സിനിമക്കാരും തിരിച്ചറിയണം. വര്‍ഷം ലക്ഷം കോടി രൂപയാണ് കേരളത്തിലേക്ക് രേഖാ മൂലം ഗള്‍ഫില്‍നിന്നും മറ്റുമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനകം ഇവിടെ എത്തിയത് അക്കണക്കിന് നഏതാണ്ട് 30 ലക്ഷം കോടി രൂപ. സംസ്ഥാനബജറ്റിന്റെ എത്രയോ ഇരട്ടി. ഇതിനെയാണോ നാം കേരളസ്‌റ്റോറിയല്ലാതാക്കുന്നത്. കഠിനാധ്വാനം ചെയ്ത് മണലാര്യങ്ങളില്‍ അന്തിയുറങ്ങി മിച്ചം വെച്ചയക്കുന്ന ആ തുകയാണ് ഇന്നും യു.പിയിലെയും ബീഹാറിലെയും ഡല്‍ഹിയിലെപോലും പട്ടിണിപ്പാവങ്ങളിലെത്തുന്നത്. അവരുടെ പിഞ്ചുമക്കള്‍ വിശപ്പടക്കാനായി ഉപയോഗിക്കുന്നത്. കേരളത്തിലെ മുസ്്‌ലിം മാത്രമല്ല, അതിന്റെ പ്രയോജനം ഉണ്ണുന്നത്. ഇതരസംസ്ഥാനതൊഴിലാളിയും കേരളത്തിലെ മുസ്്‌ലിം അല്ലാത്തവരുമെല്ലാം ഈ പ്രയോജനം അനുഭവിക്കുന്നു. കേരളത്തിലെ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന മലയാളികളായ എത്രപേര്‍ക്കാണ് ഗള്‍ഫിലെ അറബിയുടെ എണ്ണപ്പണം പട്ടിണിയിലെ അമൃതായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതല്ലേ സത്യത്തില്‍ കേരളസ്റ്റോറി. ഇതറിയാതെ കേരളത്തിലെ വിരലിലെണ്ണാവുന്നവരുടെ മതംമാറ്റകഥയാണോ കേരളത്തിന്റെ യഥാര്‍ത്ഥ കഥ! കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുമാണ് ചില ഹിന്ദി സിനിമക്കാരുടെ ശ്രമം. പ്രധാനമന്ത്രിതന്നെ അതിന്റെ പ്രചാരകനായി മാറിയതാണ് മോദിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിലെ ഭാഗം വ്യക്തമാക്കുന്നത്. കേരളത്തെ സോമാലിയ എന്ന് കളിയാക്കിയ അതേ പ്രധാനമന്ത്രിയാണ് കേരളം തീവ്രവാദികളുടെ ഹബ്ബാണെന്ന് ശശികല മാരെ പോലെ വിളിച്ചുകവുന്നത്.ഇതിനെതിരെ പ്രതികരിക്കേണ്ടത് കേവലം മുസ്്‌ലിമല്ല, കേരളമാകെയാണ്. കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളിലെന്ന ്പാടിയ കവിയുടെ വരികളാണ് ഇവിടെ ഓര്‍മ വരുന്നത്. തിളക്കുന്നുണ്ടോ ഹേ മലയാളീസ്. അതോ ഹിറ്റ്‌ലറുടെ ജൂതിഫോബിയ പോലെ ഇരുട്ടത്തിരുന്നുറങ്ങുകയാണോ ?

Chandrika Web: