X

രാഹുലിന്റെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മോദി വിമര്‍ശനത്തിന്റെ പേരില്‍ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

സൂറത്ത് കോടതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടത് എന്നതിനാല്‍ കേസില്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് നിര്‍ണായകമാണ്. കര്‍ണാടകയിലെ കോലാറില്‍ 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ എല്ലാ കള്ള ന്‍മാരുടെയും പേരില്‍ മോ ദിയുണ്ടെന്ന പരാമര്‍ശമാണ് കോസിനാധാരം

webdesk11: