X

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചു; ഈ വര്‍ഷം പേവിഷ ബാധയേറ്റ് മരിച്ചത് 21 പേര്‍

തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.21 പേര്‍ ഈ വര്‍ഷം പേവിഷ ബാധയേറ്റതായും അതില്‍ 15 പേര്‍ വാക്‌സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മരണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ വെക്കും.

തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെപ്തംബര്‍ പേവിഷ പ്രതിരോധ മാസം. സെപ്തംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീവ്രവാക്‌സീന്‍ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Test User: