X

വിവാഹം മുടങ്ങി; ജനമധ്യത്തില്‍ 19കാരിയെ കുത്തിക്കൊന്നു

ഗുരുഗ്രാം: വിവാഹം മുടങ്ങിയതിന് 19കാരിയെ യുവാവ് കുത്തിക്കൊന്നു. യു.പിയിലെ ബാദോന്‍ ജില്ലയിലാണ് സംഭവം. 23കാരനാണ് ജനമധ്യത്തില്‍ വെച്ച് ക്രൂരകൃത്യം ചെയ്തത്. നാലു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. എന്നാല്‍ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. മറ്റൊരു സ്ത്രീക്കൊപ്പമാണ് പെണ്‍കുട്ടിയുടെ അടുത്തേക്ക് യുവാവ് എത്തിയത്. പരസ്പരം സംസാരിച്ച ശേഷം യുവാവ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി കുത്തുന്നതും ഒപ്പമുള്ള സ്ത്രീ തടയാന്‍ ശ്രമിക്കുന്നതും കാണാം. ചുറ്റും ആളുകളുണ്ടായിരുന്നെങ്കിലും ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

 

 

webdesk11: