X

തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണു; വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി നെടുങ്കടത്ത് തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചു. നെടുകണ്ടം താനിമൂട് സ്വദേശി സെബിന്‍ സജി, പൂമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതുവരെയും വെള്ളച്ചാട്ടത്തില്‍ നിന്ന് കാണാതായത്.

ഇന്നലെ അര്‍ദ്ധരാത്രി വരെ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

webdesk11: