മധ്യപ്രദേശില്‍ ചികിത്സകിട്ടാതെ അഞ്ച് വയസ്സുള്ള കുട്ടി മരിച്ചതായി പരാതി. അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയാണ് അമ്മയുടെ മടിയില്‍ കിടന്ന് ആശുപത്രിക്ക് മുന്‍പില്‍ ചികിത്സകിട്ടാതെ മരിച്ചത്.
മധ്യപ്രദേശിലെ ജബല്പൂരിയിലാണ് സംഭവം. ഋഷി എന്ന 5 വയസ്സുകാരന്‍ ആണ് ചികിത്സകിട്ടാതെ മരിച്ചത്. അസുഖബാധിതയായ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ എത്തിയില്ല. ഒടുവില്‍ മാതാപിതാക്കള്‍ നോക്കിനില്‍ക്കെ മാതാവിന്റെ കയ്യില്‍ കിടന്ന് കുഞ്ഞ് മരിച്ചു.
കുഞ്ഞ് മരിച്ചു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.