X

പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം കണ്ടോണ്‍മെന്റ് ബോര്‍ഡ് വീണ്ടും നോട്ടീസ് നല്‍കി

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം ചട്ടവിരുദ്ധമെന്ന് കാണിച്ച് കണ്ടോണ്‍മെന്റ് ബോര്‍ഡ് വീണ്ടും നോട്ടീസ് നല്‍കി.താല്‍ക്കാലിക നിര്‍മാണത്തിന്റെ പേരില്‍ സ്ഥിരം നിര്‍മാണം നടക്കുന്നെന്നാണ് ബോര്‍ഡ് പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് നായനാര്‍ അക്കാദമിയില്‍ താല്‍ക്കാലിക കെട്ടിടമാണ് നിര്‍മിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശത്തെ നിയമവിരുദ്ധ നിര്‍മാണം നിര്‍ത്തണമെന്നും പൊളിച്ചു മാറ്റാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നും കണ്ടോണ്‍മെന്റ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ അക്കാദമി അധികൃതര്‍ മറുപടി നല്‍കിയിരുന്നു. ഇത് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

നിര്‍മ്മാണം അംഗീകരിക്കണമെങ്കില്‍ പ്രവര്‍ത്തിക്ക് ചെലവായ തുകയുടെ 20 ശതമാനം പിഴയായി കെട്ടിവെക്കണം എന്ന വ്യവസ്ഥ ഉള്‍പ്പെടെയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

Test User: