ന്യൂമോണിയ മാറ്റാന്‍ എന്ന പേരില്‍ മധ്യപ്രദേശിലെ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് കൊടും ക്രൂരത. മാസങ്ങള്‍ മാത്രം പ്രായമായ ശിശുക്കളെ മന്ത്രവാദികള്‍ ഇരുമ്പ് പഴുപ്പിച്ച് ദേഹത്ത് വെച്ച് പൊള്ളിച്ചു. നില ഗുരുതരമായ മൂന്ന് കുട്ടികളെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദികളുടെ അടുക്കല്‍ മാതാപിതാക്കള്‍ കൊണ്ടുപോവുകയായിരുന്നു. ന്യൂമോണിയ ബാധിതരായ കുട്ടികളെ രോഗമുക്തിക്കെന്ന പേരില്‍ ഇങ്ങനെ മന്ത്രവാദികളെ കൊണ്ട് ചെയ്യിപ്പിക്കുന്ന അന്ധവിശ്വാസം ഝബുവ, അലിരാജ്പുര്‍ തുടങ്ങിയ ജില്ലകളില്‍ പുതിയ സംഭവമല്ലെന്ന് ഝബുവ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. സന്ദീപ് ചോപ്ര പറഞ്ഞു.