അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം 2024 ജനുവരി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ ന്യപേന്ദ്ര മിശ്ര. ക്ഷേത്രത്തിന്റെ 3 ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഡിസംബര്‍ ആദ്യവാരത്തോടെ പ്രതിഷ്ഠ നടത്തി ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാനാണ് നീക്കം. എട്ടര ഏക്കറിലാണ് മുഖ്യക്ഷേത്രം നിലനില്‍ക്കുന്നത്. വാല്മീകി, ശബരി തുടങ്ങി ഏഴുപേര്‍ക്ക് അനുബന്ധ ക്ഷേത്രങ്ങളുമുണ്ട്. 75 ഏക്കറിലാണ് ക്ഷേത്രസമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
1992 ഡിസംബര്‍ 6 ന് സംഘപരിവാറുകാര്‍ തകര്‍ത്ത ബാബരി മസ് ജിദിന്റെ സ്ഥാനത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.