X
    Categories: indiaNews

ബീഫിനെ പിന്തുണച്ചു; രണ്‍ബീറിനെയും ആലിയയെയും ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്റംഗ്ദള്‍

ബീഫിനെ പിന്തുണച്ചതിന്റെ പേരില്‍ താരദമ്പതികളായ ആലിയാ ബട്ടിനെയും രണ്‍ബീര്‍ കപൂറിനെയും ക്ഷേത്രത്തില്‍ തടഞ്ഞ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍.

ഇരുവരുടെയും പുതിയ ചിത്രമായ ബ്രഹ്മാസ്ത്ര സിനിമയുടെ റിലീസിന് അനുബന്ധിച്ചാണ് ഇരുവരും മധ്യപ്രദേശ് ഉജ്ജനിയിലെ മഹാകല്‍ ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കരിങ്കൊടിയും ജയശ്രീരാം മുദ്രാവാക്യം വിളിയുമായി് താരങ്ങളെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പോലീസെത്തിയാണ് സ്ഥലം ശാന്തമാക്കിയത്. കുറ്റക്കാര്‍ക്കെതിരെ കേസെടുത്തതായി മധ്യപ്രദേശ് പൊലീസ് പറയുന്നു.

2011 ല്‍ ഒരു സിനിമ പ്രമോഷണല്‍ പരിപാടിക്കിടെയാണ് രണ്‍ബീര്‍ കപൂര്‍ ബീഫ് താന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ആഹാരം ആണെന്ന് പറയാന്‍ ഇടയായത്. ഇതിനെതിരെയാണ് നിലവില്‍ പ്രതിഷേധമുയരുന്നത്.

Test User: