പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവെച്ചതായി പരാതി. ഇന്ന് രാവിലെയാണ് പഞ്ഞി സ്വമേധയാ പുറത്തുവന്നത്. വയറുവേദനയുണ്ടായിരുന്നതായി യുവതി പറഞ്ഞു. ജൂണ്‍ 9ന്നായിരുന്നു പ്രസവ ശസ്ത്രക്രിയ നടന്നത്. പാലക്കാട് മാപ്പിളക്കാട് സ്വദേശി ശബാനയാണ് പരാതിക്കാരി.
അതേസമയം രക്തസ്രാവം തടയുന്നതിന് വെച്ച പഞ്ഞിയാണ് അതെന്ന് പാലന ആശുപത്രി ഗൈനക്കോളജിസ്റ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.