X

മുന്നാക്ക സംവരണം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ല;സര്‍വകക്ഷിയോഗ ശേഷം സ്റ്റാലിന്റെ തീരുമാനം

സംസ്ഥാനത്ത് ഇഡബ്ല്യുഎസ് ക്വാട്ട നടപ്പാക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുമെന്നും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച, സുപ്രീം കോടതി 3:2 വിധിയില്‍ ക്വാട്ട ശരിവച്ചതിന് തൊട്ടുപിന്നാലെ, ഈ ഉത്തരവ് സാമൂഹിക നീതിക്ക് വേണ്ടിയുള്ള നൂറ്റാണ്ട് നീണ്ട പോരാട്ടത്തിന് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. വിവിധ സുപ്രീംകോടതി വിധികള്‍ക്ക് എതിരാണിത് .പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനത്തിനാണ് ഭേദഗതി വഴി ഒരുക്കിയതെന്നും പ്രമേയം പറയുന്നു.മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ തമിഴ്‌നാട് പുനഃ പരിശോധന ഹജ്ജ് നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.

Test User: