മറ്റൊരു വാഹനത്തിന്റെ നമ്പര്‍ വെച്ച് നിരന്തരം റോഡിലിറങ്ങുകയും നിയമലംഘനങ്ങള്‍ പതിവാക്കുകയും ചെയ്ത ബൈക്ക് പിടികൂടി മോട്ടര്‍ വാഹനവകുപ്പ്. പാലക്കാട് കൊപ്പം സ്വദേശി ആബിദിനാണ് സ്ഥിരായി നിയമ ലംഘനങ്ങള്‍ക്ക് പിഴയിടക്കാന്‍ നോട്ടീസ് വന്നത്.
എന്നാലിത് ആബിദിന്റെ സ്‌കൂട്ടര്‍ നമ്പര്‍ വ്യാജമായി വെച്ച് മറ്റൊരാള്‍ വാഹനമോടിക്കുകയാണ് എന്ന് കണ്ടെത്തി. മലപ്പുറം പൂക്കോട്ടുരില്‍ നിന്നും ഈ വാഹനം പൊലീസ് കണ്ടെത്തുകയും ചെയ്തു.
കൊപ്പം സ്വദേശി ആബിദിന് സ്ഥിരമായി പിഴ വന്നതോടെയാണ് ഇയാള്‍ പൊലീസുമായി ബന്ധപ്പെടുന്നത്. നിയമലംഘനങ്ങള്‍ മലപ്പുറം കേന്ദ്രീകരിച്ചാണെന്ന് പീന്നീട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വണ്ടി പൂക്കോട്ടൂരിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നും കണ്ടെത്തിയത്. സ്‌കൂട്ടര്‍ നിരത്തിലറക്കിയ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.