കോഴിക്കോട്: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരന്‍ എ എന്‍ സാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കടലിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ അധിക നിര്‍മ്മാണം നടത്താന്‍ റെക്കോര്‍ഡ് വേഗത്തില്‍ അനുമതി. തീരദേശ പരിപാലന അതോറിറ്റിയാണ് അനുമതി നല്‍കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അപേക്ഷകള്‍ കെട്ടിക്കൊടുക്കുന്ന സമയത്താണ് വെറും നാല് ദിവസം കൊണ്ട് രേഖക്ക് അനുമതി ആയത്.
കടല്‍ നിന്ന് 27 മീറ്റര്‍ മാത്രമകലെയുള്ള കെട്ടിടത്തിലാണ് ഒരു ഉപാധിയും ഇല്ലാതെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അതോറിറ്റി അനുമതി നല്‍കിയതോടെ കോര്‍പ്പറേഷനും നിര്‍മ്മാണം തുടരാന്‍ അനുമതി നല്‍കി.
തുറമുഖ വകുപ്പിന്റെ കണ്ണായ തലത്തുള്ള 15 സെന്റ് സ്ഥലവും അതിലുള്ള കെട്ടിടവും കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നല്‍കിയത് വലിയ വിവാദമായിരുന്നു. 2 ലക്ഷം രൂപ വിലയുള്ള കെട്ടിടം 45,000 രൂപയ്ക്കാണ് കൈമാറിയത്.