സിമി നിരോധനക്കേസില്‍ സത്യവാങ്മൂലവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. രാജ്യത്ത് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനാണ് സിമി ശ്രമിക്കുന്നതെന്നും ഇവര്‍ അന്യരാജ്യങ്ങളിലെ ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നു. എസ്.കെ കൗള്‍. എ.എസ് ഓഗ, ജെ.പി പര്‍ദിവാല എന്നീ ജഡ്ജിമാരാണ ്‌കേസ് പരിഗണിച്ചത്. അഡ്വ. രജത് നായരാണ് കേന്ദ്രത്തിനുവേണ്ടി ഹാജരാകുന്നത്. 2001 സെപ്തംബര്‍ 27 നാണ് നിരോധിച്ചത്.
എട്ടുതവണ ഇത് തുടര്‍ന്നു. ലഷ്‌കര്‍ ഇ ത്വയ്ബ, ഐസിസ് തുടങ്ങിയവയുമായി സിമിക്ക് ബന്ധമുണ്ടെന്നും കേന്ദ്രത്തിന്‍രെ കത്തില്‍ പറയുന്നു. ശരീഅത്ത് നിയമം നടപ്പാക്കാനും ഇസ്‌ലാമിക വിപ്ലവം സ്ഥാപിക്കാനുമാണ് ശ്രമം. വിഗ്രഹാരാധന പാപമായാണ് സംഘടന കാണുന്നത്. നിരോധനത്തിന് ശേഷവും ഗൂഢമായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, സഈദി, ബംഗ്ലാദേശ്,നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്ന് സംഘടനക്ക് സഹായം ലഭിക്കുന്നുണ്ടെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. മൂന്ന ്ഡസന്‍ സംഘടനകള്‍ സിമിക്ക് കീഴിലുണ്ട്.
കേരളത്തിലും ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ് നാട്, രാജ്‌സഥാന്‍ എന്നിവിടങ്ങളില്‍ സിമിക്ക് പ്രവര്‍ത്തനമുണ്ടെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു. ഖലീഫ ഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇന്ത്യന്‍ ദേശീയതയെ ഇവര്‍ അംഗീകരിക്കുന്നില്ല. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, 2047ല്‍ ഇന്ത്യയില്‍ ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടതായും ഇവരുടെ ചാവേര്‍പടയാണ് കര്‍ണാടകയില്‍ പ്രവീണ്‍ നെട്ടാരു എന്ന ആര്‍.എസ്.എസ്സുകാരനെ കൊന്നതെന്നും കൊലപാതകക്കേസിന്റെ കുറ്റപത്രത്തില്‍ എന്‍.ഐ.എ കുറ്റപ്പെടുത്തി.