X
    Categories: indiaMore

ശിഹാബ് ചോറ്റൂരിന് പാക്കിസ്താനിലേക്ക് പ്രവേശിക്കാന്‍ അനുമതി

മലപ്പുറത്തുനിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാക്കിസ്താന്‍ ട്രാന്‍സിറ്റ് വിസ അനുവദിച്ചു. നാളെ രാവിലെ പത്തരയോടെ ശിഹാബ് വാഗാ അതിര്‍ത്തി കടക്കും. ഖാസയിലാണ് ഇപ്പോള്‍ ശിഹാബുള്ളത്. ഇന്നലെ രാവിലെയാണ് നേരിട്ട് പാക് അധികൃതര്‍ വിസ കൈമാറിയത്. ഇന്ന് വിശ്രമത്തിന് ശേഷം രാവിലെ പുറപ്പെടുമെന്ന് ശിഹാബ് ചന്ദ്രികയോട് പറഞ്ഞു.

8200 കിലോമീറ്റര്‍ കാല്‍നടയായി പോകാന്‍ പുറപ്പെട്ടശിഹാബിന് മുമ്പില്‍ കഴിഞ്ഞ അഞ്ചുമാസമായി പാക്‌സര്‍ക്കാര്‍ വിസ നിഷേധിക്കുകയായിരുന്നു. സുരക്ഷാപ്രശ്‌നങ്ങളാലായിരുന്നു ഇത്. ഇന്ത്യാസര്‍ക്കാരിന്‍രെ ഭാഗത്തുനിന്നും അനുമതി വേണ്ടിയിരുന്നു.ഇത് ലഭിച്ചതോടെ മക്ക ലക്ഷ്യമാക്കിയുള്ള കാല്‍നട യാത്ര തുടരും.

3000 കിലോമീറ്ററോളം മാണ് ശിഹാബ് ഇതുവരെ താണ്ടിയിരിക്കുന്നത്. ഇറാന്‍ വഴിയാണ് മക്കയിലെത്തുക. ഇറാനിലാണ് ഏറ്റവും കൂടുതല്‍ ദൂരം താണ്ടാനുള്ളത്. അടുത്ത ഹജ്ജ് കര്‍മത്തിന് പങ്കെടുക്കാനാകുമോ എന്നത് വ്യക്തമല്ല. എല്ലാത്തിനും നന്ദിയുണ്ടെന്നും പ്രാര്‍ത്ഥന വേണമെന്നും ശിഹാബ് അഭ്യര്‍ത്ഥിച്ചു.

Chandrika Web: