X
    Categories: keralaNews

ഡോക്യുമെന്ററി : ഞാന്‍ പറയുന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗികാഭിപ്രായം: ഷാഫി പറമ്പില്‍

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തില്‍ താന്‍ പറയുന്നതാണ് യൂത്ത് കൗണ്‍ഗ്രസിന്റെ ഔദ്യോഗിക അഭിപ്രായമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ കെ.ആന്റണി പറയുന്നതിനെ ഷാഫി തള്ളിക്കളഞ്ഞു. ഇന്നലെ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ചടങ്ങില്‍ ഷാഫിയും ശബരിനാഥന്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.
അനില്‍ ആന്റണി രാത്രിയോടെ നിലപാടില്‍ ഇന്നലെ അയവ് വരുത്തി. രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരാണ് ഡോക്യുമെന്ററി എന്നുപറഞ്ഞ അനില്‍സ്വകാര്യചാനലിന്റെ ചര്‍ച്ചയില്‍ പിന്നീട് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ അനുകൂലിച്ചു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ പ്രദര്‍ശനത്തില്‍ തെറ്റില്ലെന്നും പറഞ്ഞ അനില്‍ പക്ഷേ പ്രദര്‍ശനത്തില്‍ പങ്കെടുത്തില്ല. അതേസമയം ഡോക്യുമെന്ററി കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. മോദിക്ക് സത്യത്തെ ഭയമാണെന്ന് ഷാഫിയും പറഞ്ഞു.

പാര്‍ട്ടിയില്‍നിന്ന് അനിലിനെ പുറത്താക്കണമെന്നും മൂക്കാതെ പഴുക്കുന്നതിന്റെ കുഴപ്പമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും പറഞ്ഞു.
മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് എല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ല.
അനില്‍ ആന്റണി കോണ്‍ഗ്രസ്സ് പാര്‍ട്ടിയിമുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള്‍ പറയാന്‍.
പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം.
പാര്‍ട്ടിയില്‍ വരുമ്പോള്‍ തന്നെ ഇവര്‍ക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഇവനൊക്കെ തയ്യാറാകുന്നത്.
അല്‍പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്.അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്. റിജില്‍ മാക്കുറ്റി പറഞ്ഞു.

Chandrika Web: