X

സി.പി.ഐയില്‍ വിഭാഗീയത രൂക്ഷം; മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പാലക്കാട് ജില്ല കൗണ്‍സിലില്‍നിന്ന് രാജിവെച്ചു

വിഭാഗീയത രൂക്ഷമായതോടെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ല കൗണ്‍സില്‍ നിന്ന് രാജിവെച്ചു. വിഭാഗീയത പ്രവര്‍ത്തനം ആരോപിച്ച് മുഹ്‌സില്‍ ഉള്‍പ്പടെയുള്ള ആറ് പേരാണ് രാജിവെച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടിവ് യോഗം രാജിക്കത്ത് ചര്‍ച്ച ചെയ്യും.

വിഭാഗീയത പ്രവര്‍ത്തനം ആരോപിച്ച് മുഹ്‌സിന്‍ ഉള്‍പ്പെടെയുള്ളവരെ നേരെത്തേ തരം താഴ്ത്തിയിരുന്നു.ഇതില്‍ പാര്‍ട്ടിയില്‍ വലിയ അമര്‍ഷമുണ്ട്.പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകരും നേരത്തെ കൂട്ടരാജി സമര്‍പ്പിച്ചിരുന്നു.

webdesk11: