കാത്തിരുന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ഫുട്‌ബോള്‍ മണ്ണായ മലപ്പുറത്ത് നാളെ കിക്കോഫ്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് ഗ്രൂപ്പ് എ യിലെ കരുത്തരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലുള്ള മത്സരത്തോടെ പെരുന്നാള്‍ വരെ നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ ആവേശത്തിന് വിസില്‍ മുഴങ്ങും.
ആതിഥേയരായ കേരളവും നാളെ കളത്തിലുണ്ട്. ചാമ്പ്യന്മാരടങ്ങിയ ഗ്രൂപ്പില്‍ രാജസ്ഥാനുമായിട്ടാണ് കേരളത്തിന്റെ കന്നിയങ്കം. രാത്രി 8ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കരുത്തരുടെ ഗ്രൂപ്പ് എയില്‍ ഓരോ കളിയും നിര്‍ണ്ണായകമായതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. ടീമി പിന്തുണയുമായി എത്തുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ കളി പുറത്തെടുക്കാനും മികച്ച കളി എടുക്കാനും വിജയ പോയന്റ് നേടാനും ലക്ഷ്യം വച്ചു തന്നെയാകും പരിചയസമ്പത്തുള്ള കോച്ച് ബിനോ ജോര്‍ജ്ജ് ടീമിനെ സജ്ജമാക്കുന്നത്. ബുനധാഴ്ച്ചയാണ് ടീം കോഴിക്കോടു നിന്നും മലപ്പുറത്ത് എത്തിയത്. മാസക്കാലമായി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു ടീം പരിശീലനം, ക്യാമ്പിലെ 30 അംഗ സംഘത്തില്‍ നിന്നും ആറ്റികുറിക്കിയ 20 അംഗ ടീമിനെ ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.
പരിചയസ മ്പത്തും യുവനിരയും സമ്മേളിക്കുന്ന ടീമില്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഏവരും. കരുത്തരായ ഗ്രൂപ്പ് എ.യിലാണ് ആതിഥേയര്‍. പശ്ചിമബംഗാള്‍, മേഘാലയ, രാജസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലുള്ളവര്‍. നിലവില്‍ ചാമ്പ്യന്മാരായ സര്‍വീസസ് ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ ഗുജറാത്ത്, കര്‍ണ്ണാടക, ഒഡിസ, മണിപ്പൂര്‍ എന്നീ ടീമുകളാണ് മത്സരിക്കുക. കേരളത്തിന്റെ രണ്ടാം മത്സരം 18ന് മുന്‍ചാമ്പ്യന്മാരായ പശ്ചിമബംഗാളുമായിട്ടാണ്. 20ന് മാഘാലയ 22ന് പഞ്ചാബ് എന്നിങ്ങനെയാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍, ഓരോ ഗ്രൂപ്പി ലേയും മികച്ച രണ്ടു ടീമുകളാണ് സെമിയിലെത്തുക. കേരളത്തിന്റെ മത്സരങ്ങളെല്ലാം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ്. ഏഴാം കിരീടം സ്വപ്നം കണ്ടിറങ്ങുന്ന ടീം 1993 ന് ശേഷം സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പുയര്‍ത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2017-18 സീസണിലാണ് അവസാനമായി കേരളം അവ സാനമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത്.
ബുധനാഴ്ച്ച മുതലാണ് ടീമുകളെല്ലാം മലപ്പുറത്ത് എത്തിതുടങ്ങിയത്. കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായതിനാല്‍ ആര്‍ക്കും ഇതുവരെ പരിശീലനത്തിനിറങ്ങനായിട്ടില്ല. ഇന്ന് മുതല്‍ ടീമുകള്‍ പരിശീലനത്തിനറങ്ങി തുടങ്ങും. രാവിലെ നിലമ്പൂര്‍ മാനവേദന്‍ ഗ്രൗണ്ടി ലായിരിക്കും കേരള ടീം പരിശീലനത്തിറങ്ങുക. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, നിലനൂര്‍ മാനവേദന്‍, എടവണ്ണ സീതിഹാജി സ്റ്റേഡിയം, മ ഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവയാണ് ടീമു കള്‍ പരിശീലനത്തിനായി ഒരുക്കിയിരിക്കുന്നത്.