കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം ജനപങ്കാളിത്തവും ആദര്‍ശദാര്‍ഢ്യവും കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോട് കടപ്പുറത്ത് സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളുമടക്കം പതിനായിരങ്ങള്‍ പങ്കെടുത്തു.
വരക്കല്‍ മഖാം സിയാറത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. പൊതുസമ്മേളനത്തിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണ0 നിര്‍വഹിച്ചു. പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.കെ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, കെ.ടി ഹംസ മുസ്‌ലിയാര്‍, പി.കെ ഹസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി സംസാരിച്ചു. എം.പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി, നാസർ ഫൈസി കൂടത്തായി, സത്താർ പന്തല്ലൂർ, സലാഹുദീൻ ഫൈസി വല്ലപ്പുഴ പ്രഭാഷണം നടത്തി. ഐ.ബി ഉസ്മാൻ ഫൈസി, പാണക്കാട് സയ്യിദ് മുഈനലി തങ്ങൾ, അബ്ദുൽ ഖാദിർ മുസ്‌ലിയാർ പൈങ്കണിയൂർ, പാണക്കാട് സയ്യിദ് ഹാഷിറലി തങ്ങൾ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, സയ്യിദ് മുബശ്ശിർ തങ്ങൾ സംബന്ധിച്ചു.
1926ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിലേക്കുള്ള പ്രയാണത്തിലാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, ധാര്‍മിക രംഗങ്ങളിലും സമുദായ സൗഹാര്‍ദ്ദത്തിനും ലോകത്തിന് മാതൃക കാണിച്ച സമസ്തയുടെ ജനകീയ പിന്തുണ ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതായിആദര്‍ശ സമ്മേളനം.