X

രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയവും സൗഹദൃവും പങ്കുവെച്ച് സാദിഖലി തങ്ങള്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ കൗണ്‍സില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അതോടൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയവും സൗഹദൃവും പങ്കുവെക്കുകയും ഇന്ത്യന്‍ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഹുല്‍ നടത്തുന്ന ഇടപെടലുകളെ സാദിഖലി തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ പ്രതീക്ഷാ നിര്‍ഭരമാണെന്നും കൂടുതല്‍ ഒത്തിണക്കത്തോടെ, മനോഹരമായൊരു രാജ്യം നമുക്ക് കെട്ടിപ്പടുക്കാമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

webdesk18: