X

രമേശ് ബിധൂരിയുടെ അധിക്ഷേപ വര്‍ഷം; ലോക്സഭാ പ്രിവിലേജ് കമ്മിറ്റി 10ന് പരിശോധിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ലോക്‌സഭയില്‍ ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ ബി. ജെ.പി എം.പി രമേശ് ബിധൂരി നടത്തിയ വര്‍ഗീയ പരാമര്‍ശത്തെ കുറിച്ച് പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി പരിശോധിക്കും. ഈ മാസം 10 മുതല്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിക്കും.

ചൊവ്വാഴ്ച സമിതി മുമ്പാകെ ഹാജരാവാന്‍ ബിധൂരിക്ക് പാനല്‍ നിര്‍ദേശം നല്‍കതിയിട്ടുണ്ട്. ഡാനിഷ് അലി നല്‍കിയ പരാതിയെ തുടര്‍ന്ന് സ്പീക്കര്‍ ഓംബിര്‍ളയാണ് ഇത് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറിയത്. കഴിഞ്ഞ മാസം 19ന് ചന്ദ്രയാന്‍ മൂന്ന് മിഷനുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ബിധൂരി ഡാനിഷ് അലിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. വിദ്വേഷം പരത്തുന്ന പരാമര്‍ശം രാജ്യത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

webdesk11: