ഇന്ത്യയുടെ കോച്ചിംഗ് സിറ്റിയായ രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥികളുടെ ആത്മഹത്യ. അഞ്ചു മണിക്കൂര്‍ വ്യത്യാസത്തിനിടയില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി ആവിഷ്‌കാര്‍ സമ്പാജി കാസ്ലെ (16) ബീഹാര്‍ സ്വദേശി ആദര്‍ശ് എന്നിവരാണ് മരിച്ചത്. ആവിഷ്‌കാര്‍ പരിശീലന സ്ഥാപനത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് മരിച്ചത്. ആദര്‍ശ് തൂങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ ശേഷമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഈ വര്‍ഷം മാത്രം കോട്ടയില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്.