തിരുവനന്തപുരം: വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കെട്ടിട നികുതിയും വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. വീടുകളുടെയും സ്ഥാപനങ്ങളുടെയും നികുതിയില്‍ അഞ്ച് ശതമാനമാണ് വര്‍ധന. അടുത്ത അഞ്ച് വര്‍ഷവും ഇത്തരത്തില്‍ നികുതി വര്‍ധിപ്പിക്കും. ഓരോ വര്‍ഷവും വസ്തു നികുതി പരിഷ്‌കരിക്കുന്നതോടെ വര്‍ധിച്ച നികുതിയായിരിക്കും ഓരോ വര്‍ഷവും നല്‍കേണ്ടിവരിക. വസ്തു നികുതി നിര്‍ണയത്തിന് ശേഷം തറവിസ്തീര്‍ണത്തിലും ഉപയോഗക്രമത്തിലും മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ നികുതി പരിഷ്‌കരണം അടിയന്തിരമായി പൂര്‍ത്തിയാക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
കെട്ടിട നികുതിയില്‍ വന്‍ വര്‍ധനവമാണ് ജനങ്ങള്‍ക്കുമേല്‍ പുതിയ ഉത്തരവിലൂടെ സംസ്ഥാന സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. അടുത്ത മാസം വര്‍ധന പ്രാബല്യത്തില്‍ വരും. ഇതോടെ സാധാരണക്കാരുടെ വീടുകള്‍ക്ക് പഞ്ചായത്തുകളില്‍ ചതുരശ്രമീറ്ററിന് മൂന്ന് മുതല്‍ നാല് രൂപയും നഗരസഭകളില്‍ ആറ് മുതല്‍ 20 രൂപയും നിരക്ക് ഉയരും. വസ്തു നികുതിയോടൊപ്പം ഈടാക്കുന്ന സേവന ഉപനികുതികളും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ സേവന നികുതി ചുമത്തിയിട്ടില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പുതുതായി സേവന നികുതി ചുമത്താനും അനുമതി നല്‍കി.
കേന്ദ്ര സ ര്‍ക്കാരിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി ബാധകമല്ലെങ്കിലും സര്‍വീസ് ചാര്‍ജ് ചുമത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. സഞ്ചയ സോഫ്റ്റ്‌വെയറില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തു നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഡിമാന്‍ നോട്ടീസ് കെട്ടിട ഉടമകള്‍ക്ക് ഈമാസം 31നകം നല്‍കും.
കെട്ടിട നികുതി നിര്‍ണയിക്കപ്പെട്ട ശേഷം തറ വിസ്തീര്‍ണത്തിലോ ഉപയോഗക്രമത്തിലോ മാറ്റം വരുത്തിയ മാറ്റങ്ങള്‍ 30 ദിവസത്തിനകം കെട്ടിട ഉടമ രേഖാമൂലം സെക്രട്ടറിയേ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 1000 രൂപ പിഴയായി ചുമത്തും. കെട്ടിടം പണിയുകയോ പുതുക്കി പണിയുകയോ, മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുക്കുകയോ ചെയ്യുകയാണെങ്കില്‍ അക്കാര്യം 15 ദിവസത്തിനകം അറിയിക്കണം. ഇല്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കും. മെയ് 15നകം വിവരങ്ങള്‍ക്ക് അറിയിക്കുന്ന കെട്ടിട ഉടമകളെ പിഴയില്‍ നിന്ന് ഒഴിവാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീല്‍ഡ് പരിശോധന നടത്തി സോഫ്റ്റ്‌വെയറില്‍ ചേര്‍ത്താണ് നികുതി പരിഷ്‌കരിക്കുന്നത്. ഇതിനായി ജൂണ്‍ 30നം ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കും.