വിഷം കഴിച്ച് ജീവനൊടുക്കിയ പ്രവീണ്‍ നാഥിന്റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി പ്രവീണിന്റെ കുടംബം. പങ്കാളി പ്രവീണിനെ നിരന്തരം മാനസികമായും ശാരിരികമായും പീഡിപ്പിച്ചിരുന്നുവെന്ന് കുടംബം ആരോപിക്കുന്നു.
കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദിച്ചതായും കുടുംബം ആരോപിക്കുന്നു.കരിയര്‍ നശിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതായും സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരന്‍ പുഷ്പന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമാണ് പ്രവീണ്‍ വിഷം കഴിച്ച് ചികത്സയിലിരിക്കെ ത്യശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരണപ്പെട്ടത്. പിന്നാലെ പ്രവീണിന്റെ പങ്കാളി റിശാന ഐശു ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.