ഡോക്ടര്‍ ബി ആര് അംബേദ്കര്‍ ജയന്തിയില്‍ അംബേദ്കര്‍ ആണെന്ന് തെറ്റിദ്ധരിച്ച് ബിജെപി വനിതാ നേതാവ് പൂക്കളര്‍പ്പിച്ചത് വിവേകാനന്ദ പ്രതിമയ്ക്ക് മുമ്പില്‍. ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച തെലുങ്കാന സംസ്ഥാന വനിതാ വികസന സെല്ലിന്റെ കോ കണ്‍വീനര്‍ കാശി റെഡ്ഡി സിദ്ധു റെഡിക്കാണ് ഈ വന്‍ അമളി പറ്റിയത്.
വിവേകാനന്ദന് പൂക്കളര്‍പ്പിക്കുന്ന ചിത്രം ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഡോക്ടര്‍ ബി ആര് അംബേദ്കറുടെ ജന്മദിനത്തില് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ട്രോളുകളും മറ്റും വന്ന് തുടങ്ങിയതോടെ പോസ്റ്റ് പിന്‍വലിച്ചു. പക്ഷേ അപ്പോഴേക്കും സ്ക്രീന്‍ഷോട്ട് വൈറലായിരുന്നു.
പിന്നീട് മാനം കാക്കാന്‍ ഒറിജിനല്‍ അംബേദ്കര്‍ പ്രതിമയോട് കൂടി പഴയ അടിക്കുറിപ്പ് സഹിതം ചിത്രം പങ്കുവെക്കുകയായിരുന്നു.