സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്ഐആര്‍. ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും ബിജെപി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്ഐആറില്‍ പറയുന്നു. എട്ടു പേരാണ് കേസില്‍ പ്രതികളെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ കൊട്ടേക്കാട് കുന്നംകാട് വീട്ടില്‍ ഷാജഹാനെ (40) വീടിനു മുന്പില് വച്ച് രണ്ട് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമി സംഘത്തിലുണ്ടായിരുന്നവര്‍ നേരത്തെ സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ബിജെപിയുമായി സഹകരിക്കുന്നവരുമാണെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്.