X

പിണറായി മന്ത്രി സഭയുടെ മുഖം മിനുക്കാൻ ധൂർത്ത്; പ്രചാരണത്തിന് മന്ത്രിമാർക്ക് വോൾവോ ആഢംബര ബസ്

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കൾ പരിപാടിയുടെ ഭാഗമായി നടത്തുന്ന മന്ത്രിസഭയുടെ സംസ്ഥാന പര്യടനത്തിന് ആഡംബര ബസ് തയ്യാറാക്കും .മുഖ്യമന്ത്രി പിണറായി വിജയനും 21 മന്ത്രിമാരും ഒരേ വാഹനത്തിൽ ആവും സഞ്ചരിക്കുക .ഇതിനായി വോൾവോ എസി ബസ് തയ്യാറാക്കി കഴിഞ്ഞു .ദിവസവും നാലു മണ്ഡലങ്ങളിലാണ് മന്ത്രിസഭ സഞ്ചരിക്കുക. നാലിടത്തും പ്രധാന കേന്ദ്രങ്ങളിൽ മന്ത്രിസഭാംഗങ്ങൾ യോഗങ്ങളിൽ പ്രസംഗിക്കും .അവിടെവെച്ച് പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിക്കും.

140 നിയോജക മണ്ഡലങ്ങളിലും മന്ത്രിസഭ അംഗങ്ങൾ എത്തും എന്നാണ് അറിയിപ്പ് .വരുന്ന നവംബർ 18ന് ആരംഭിച്ച ഡിസംബർ 24വരെ ആണ് പര്യടനം . ഇതിനിടയിൽ അഞ്ചു മന്ത്രിസഭായോഗങ്ങൾ നടക്കും. ബുധനാഴ്ചകളിൽ എത്തുന്ന സ്ഥലങ്ങളിലാണ് മന്ത്രിസഭായോഗങ്ങൾ നടക്കുക .ഇതിനായി ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ അതാത് കേന്ദ്രങ്ങളിൽ എത്തും. മന്ത്രിസഭാംഗങ്ങളും മുഖ്യമന്ത്രിയും സംസാരിക്കും. 15 മിനിറ്റാണ് പിണറായി വിജയൻ സംസാരിക്കുക .45 മിനിറ്റ് പൗരപ്രമുഖർക്ക് സംസാരിക്കാൻ അവസരം നൽകും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനു മറുപടി നൽകും .ഓരോ ദിവസവും 11 മണിക്കാണ് യോഗങ്ങൾ ആരംഭിക്കുക .ഉച്ചക്ക് ശേഷം മൂന്ന്. നാല്,6 മണിക്ക് മറ്റ് യോഗ ൾനടക്കും .സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും എതിരെ വലിയ ജനരോഷം ഉയർന്നിരിക്കെ ആണ് സർക്കാരിന്റെ ഈ മുഖം മിനുക്കൽ നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനപ്രകാരമാണ് ഇത് .

ഇതിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ആകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ .മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ കൂട്ടത്തരവാദിത്വമില്ലെന്ന പരാതിയും നിലനിൽക്കുകയാണ്. മുഖ്യമന്ത്രിക്കും മകൾക്കും എതിരെ കോടികളുടെ അഴിമതി ആരോപണം ഉയർന്നിരിക്കവെ അതിനെ പ്രതിരോധിക്കാൻ മന്ത്രിസഭാംഗങ്ങൾ തയ്യാറായില്ലെന്ന പരാതി പരസ്യമായി മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിക്കുകയുണ്ടായി. ഇതും പര്യടനത്തിന് കാരണമാണ്. ജനങ്ങളുമായി സർക്കാരും പാർട്ടിയും അകലുന്നു എന്ന പരാതിക്കും ഇതോടെ തീർപ്പാക്കാൻ കഴിയും എന്നാണ് സിപിഎം നേതൃത്വം വിചാരിക്കുന്നത് . അതിനിടെ സർക്കാരിൻറെയും മുഖ്യമന്ത്രിയുടെയും ഈ നടപടിക്കെതിരെ പാർട്ടിയിലും മുന്നണിയിലും മുറുമുറപ്പ് ഉയർന്നിട്ടുണ്ട് .ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് പരാതി. ലക്ഷങ്ങൾ ആണ് യാത്രയ്ക്കും ഭക്ഷണത്തിനുമായി മന്ത്രിസഭ ചെലവഴിക്കുക .

മുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കെതിരെ സിപിഎം വ്യാപകമായ വിമർശനം ഉന്നയിച്ചിരുന്നു .സർക്കാർ ഓഫീസുകളിൽ നിർവഹിക്കേണ്ട ഉത്തരവാദിത്വം പൊതുജനങ്ങൾക്ക് ഇറങ്ങി ധൂർത്തടിക്കുന്നു എന്നാണ് സിപിഎം അന്ന് പരാതിപ്പെട്ടത് . പാർട്ടിയെ നിഷ്പ്രഭമാക്കുകയാണ് മുഖ്യമന്ത്രി പിണറായി ഇതിലൂടെ ചെയ്യുന്നതെന്നാണ് സിപിഎമ്മിലെ എതിർ വിഭാഗം പറയുന്നത്. യു.ഡി.എഫ് പരിപാടി ബഹി കരിക്കും.

webdesk11: