X
    Categories: gulfNews

സ്വദേശിവല്‍ക്കരണം ജൂണ്‍ 30നകം നടന്നില്ലെങ്കില്‍ പിഴ

അബുദാബി: അമ്പതിലധികം ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങളില്‍ ഈ വര്‍ഷത്തെ അനുപാതമനുസരിച്ചു ജൂണ്‍ 30നകം സ്വദേശികളെ നിയമിക്കണമെന്ന് ഹ്യൂമണ്‍സ് ആന്റ് എമിറേറ്റൈസേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.2023ന്റെ ആദ്യപാതിയില്‍ മൊത്തം ജീവനക്കാരുടെ ഒരുശതമാനവും രണ്ടാം പാതിയോടെ രണ്ടുശതമാനവും പൂര്‍ത്തീകരിക്കണം. ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാടാണ് മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.

നിയമം പാലിക്കാത്തവര്‍ക്കെതിരെ 42,000 ദിര്‍ഹം പിഴ ചുമത്തും. പിഴ തുകയില്‍ ഓരോ വര്‍ഷവും 1,000 ദിര്‍ഹം വീതം വര്‍ധനവുണ്ടാവുകയും ചെയ്യുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആയിഷ ബെല്‍ഹാര്‍ഫിയ വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കുന്ന സ്വദേശിയുടെ വേതനം ഏറ്റവും കുറഞ്ഞത് 7,000 ദിര്‍ഹമായിരിക്കുമെന്ന് മന്ത്രാലയത്തിന്റെ നിബന്ധനയില്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. മുഴുവന്‍ സ്വദേശികള്‍ക്കും തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ശന നിയമവുമായി അധികൃതര്‍ രംഗത്തുവന്നിട്ടുള്ളത്. മലയാളികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതിനകം തന്നെ സ്വദേശികളെ നിയമനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

 

 

webdesk11: