X

ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴ; ‘എന്ത് ചെയ്യാന്‍’ എന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു എന്ന് ആരോപിച്ച് കാറുടമക്ക് പിഴ ഇട്ട് ട്രാഫിക് പോലീസ്. ആലപ്പുഴ പട്ടണക്കാട് സ്വദേശി സുജിത്തിനാണ് പിഴ അടക്കാനുള്ള നോട്ടീസ് രണ്ടാം തവണയും ലഭിച്ചത്. സുജിത്തിന്റെ കാറിന്റെ അതേ നമ്പറിലുള്ള ബൈക്കില്‍ രണ്ടുപേര്‍ ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രം ഉള്‍പ്പെടെയാണ് നോട്ടീസ് അയച്ചത്.

എന്നാല്‍ തനിക്ക് ഈ നമ്പറില്‍ ഉള്ള കാര്‍ മാത്രമാണ് ഉള്ളതെന്നും ബൈക്ക് ഇല്ല എന്ന് കാണിച്ച് രേഖകള്‍ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥര്‍ ഒന്നും തന്നെ ഇതുവരെ നടപടി എടുത്തിട്ടില്ല. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും എന്ത് ചെയ്യാനാണ് എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ലഭിച്ച മറുപടി. നേരത്തെ കാര്യങ്ങള്‍ വിശദമായി പരിശോധിക്കാതെ ഒരുതവണ ഇയാള്‍ പിഴ അടച്ചിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ വീണ്ടും ആലപ്പുഴ റൂറല്‍ കണ്‍ട്രോള്‍ ഓഫീസില്‍ നിന്നും നോട്ടീസ് വന്നിരിക്കുന്നത്.

webdesk11: