X
    Categories: indiaNews

നരേന്ദ്രമോദി ഗൗതം ദാസ് മോദിയെന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി; അറസ്റ്റ് ചെയ്തു

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ദേശീയ വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ഇന്ന് രാവിലെയാണ് സംഭവം. ഇന്‍ഡിഗോ വിമാനത്തില്‍ കയറിയപ്പോഴാണ് ഇറങ്ങാന്‍ പവന്‍ ഖേരയോട് ആവശ്യപ്പെട്ടത്. പവന്‍ ഖേരയുടെ പേരില്‍ കേസുണ്ടെന്ന് ആരോപിച്ചാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കോണ്‍ഗ്രസ.്കെ.സി വേണുഗോപാല്‍, സുപ്രിയ ശ്രീനാഥ്, രണ്‍ദീപ്‌സിംഗ് സുര്‍ജേവാല തുടങ്ങിയ നേതാക്കള്‍ ഖേരയോടൊപ്പം പുറത്തിറങ്ങി. സുപ്രീംകോടതി പിന്നീട് ജാമ്യം അനുവദിക്കാന്‍ ഉത്തരവിട്ടു. ഡല്‍ഹി കോടതിയോടാണ് ഉത്തരവ്.

പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മറ്റു നേതാക്കള്‍ക്കൊപ്പമാണ് പവന്‍ ഖേര ഡല്‍ഹിയില്‍ എത്തിയത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പവന്‍ ഖേര പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മോദിയുടെ അച്ഛന്റെ പേര് പവന്‍ ഖേര തെറ്റിച്ച് പറഞത് വിവാദമായിരുന്നു. മോദിയുടെ അച്ഛനെ അപമാനിച്ചു എന്ന് പറഞ്ഞ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് പവന്‍ ഖേരയെ വിമാനത്തിനുള്ളില്‍ നിന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ഇത് മൂലം വിമാനം പുറപ്പെടാന്‍ വൈകി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനം തടഞ്ഞുവെച്ചതാണ് കാരണം. ഗുണ്ടാസംഘത്തെപോലെയാണ് ആസാം പൊലീസ് പെരുമാറിയതെന്ന് കെ.സി പറഞ്ഞു.

കഴിഞ്ഞദിവസം അദാനിയുമായി ചേര്‍ത്ത് നരേന്ദ്രമോദി ഗൗതം ദാസ് മോദിയെന്ന് ഖേര വിശേഷിപ്പിച്ചിരുന്നു.ഹിന്‍ഡര്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അദാനിക്കെതിരെ ലോക്‌സഭാ സമിതി അന്വേഷണത്തിന് തയ്യാറാകാത്ത നരേന്ദ്രഗൗതം ദാസ് മോദിയെന്നാണ് ഖേര പറഞ്ഞത്. ഉടന്‍തന്നെ അദ്ദേഹം സ്വയം തിരുത്തുകയും ചെയ്തിരുന്നു.

 

webdesk14: