മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം അല്പസമയത്തിനകം നടക്കും..അനിയന്ത്രിത ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു.
നേരത്തെ ഇന്ന് രാവിലെ 9 മണിക്കാണ് ഖബറടക്കം പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ മൃതദേഹം പാണക്കാട് തറവാട്ടില്‍ എത്തിച്ചു. ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിക്കുന്നത്.
അതേ സമയം പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൌണ്‍ ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്തോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്, എ.കെ ശശീന്ദ്രന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.