ജറൂസലം: ഇസ്രാഈലിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ഫലസ്തീനിലെ ജെറീക്കോ നഗരം ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എന്‍. സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ യു.എന്‍ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജെറീക്കോയിലെ തല്‍ അസ് സുല്‍ത്താന്‍ നഗരത്തെയാണ് യുനെസ്‌കോക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ബി.സി ഒമ്പതാം സഹസ്രാബ്ദത്തോളം പഴക്കമുള്ള ചരിത്രാതീത അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്. 2011ല്‍ ഇസ്രാഈലിന്റെ പ്രതിഷേധങ്ങള്‍ തള്ളി ഫലസ്തീന് യുനെസ്‌കോ അംഗത്വം നല്‍കിയിരുന്നു. ഫലസ്തീന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് 2019ല്‍ ഇസ്രാഈല്‍ യുനെസ്‌കോ വിട്ടു.