X
    Categories: indiaNews

ഇന്ധന നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുടുംബങ്ങളെ പിഴിയുന്നു; പി ചിദംബരം

ന്യൂഡല്‍ഹി: എട്ടു വര്‍ഷത്തിനിടെ ഇന്ധന നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത് 26,51,919 കോടി രൂപയെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.

ഇന്ത്യയില്‍ ഏകദേശം 26 കോടി കുടുംബങ്ങളുണ്ട് എന്നും അങ്ങനെയെങ്കില്‍ ഒരു കുടുംബത്തില്‍നിന്ന് ശരാശരി ഒരു ലക്ഷം രൂപയാണ് നികുതിയായി പിരിച്ചെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ പ്രധാന വരുമാനം ചരക്കു സേവന നികുതിയും ഇന്ധന നികുതിയുമാണ്. സര്‍ക്കാറിന്റെ സ്വര്‍ണഖനിയാണ് രണ്ടാമത്തേത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എക്‌സൈസ് തീരുവ കുത്തനെ കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Test User: