മുതുമല കടുവാസങ്കേതത്തില്‍ അമ്മയെ പിരിഞ്ഞ രണ്ട് കാട്ടാന കുട്ടികളെ പോറ്റി വളര്‍ത്തിയ ബൊമ്മന്‍, ബെള്ളി എന്നിവരെ കഥാപാത്രങ്ങളാക്കി നിര്‍മിച്ച ഡോക്യുമെന്ററിക്ക് ഓസ്‌ക്കാര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ആഹ്ലാദത്തില്‍ തെപ്പക്കാട് ആനവളര്‍ത്തുകേന്ദ്രം. ദി എലിഫെന്റ് വിസ്പറേസ് എന്ന ഡോക്യുമെന്ററിയാണ് അവാര്‍ഡിനര്‍ഹമായത്.
നീലഗിരി ജില്ലയിലെ മുതുമല തെപ്പക്കാട് ആന ക്യാമ്പിലെ ദമ്പതികളും ആനപ്പാപ്പന്മാരായ ബൊമ്മന്‍, ബെള്ളിയും പരിപാലിക്കുന്ന ആനക്കുട്ടികളായ രഘു ബൊമ്മി എന്നിവരുടെയും കഥ പറയുന്ന ഡോക്യുമെന്ററി ലോകത്തിന്റെ നെറുകയിലെത്തിയതിനെക്കുറിച്ച് ക്യാമ്പിലെത്തുന്നവര്‍ അഭിമാനത്തോടെ പറയുമ്പോഴാണ് ഇവരതിന്റെ മൂല്യമറിയുന്നത്.
2017 മെയ് 26ന്് രഘുവിനെയും 2019 ഫെബ്രുവരി 12ന് ബൊമ്മിയെയും വനങ്ങളില്‍ നിന്ന് തള്ളാനകള്‍ ഒഴിവാക്കിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ വനത്തില്‍ നിന്നും മുതുമലയില്‍ കൊണ്ട് വന്ന് പരിപാലിക്കാന്‍ കൊട്ടിലിനുസമീപം തന്നെ ഷെഡ് കെട്ടി ബോമ്മനും വെള്ളിയും താമസമാക്കി. സ്വന്തം കുട്ടികളെ പോലെ വളരെ സ്‌നേഹത്തോടെയാണ് കുട്ടിയാനകളെ ദമ്പതികള്‍ പരിപാലിക്കുന്നത്. നൂറ്റാണ്ട് പിന്നിട്ട മുതുമല ക്യാമ്പില്‍ 28 ആനകളെ വളര്‍ത്തുന്നുണ്ട്.