തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍, പൊതുനിരത്തിലെ അഭ്യാസപ്രകടനങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ മാസം ആരംഭിച്ച ‘ഓപ്പറേഷന്‍ സൈലന്‍സ്’ സില്‍ കുടുങ്ങിയത് 3552 പേര്‍. വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിന് 2092 കേസുകളും പൊതുനിരത്തിലെ അപകടകരമാംവിധമുളള അഭ്യാസപ്രകടങ്ങള്‍ക്ക് 1460 കേസുകളുമാണ് മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സൈലന്‍സറുകള്‍ ഉള്‍പ്പെടെ അനധികൃത മാറ്റങ്ങള്‍ വരുത്തി റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുവരുടെ വിവരങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ രൂപമാറ്റങ്ങള്‍ വരുത്തുക, നിലവിലെ സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം/മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ/ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍/ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാരെ അറിയിക്കാവുന്നതാണ്.
തിരുവനന്തപുരം-9188961001, കൊല്ലം-9188961002, പത്തനംതിട്ട-9188961003, ആലപ്പുഴ-9188 961004, കോട്ടയം-9188961005, ഇടുക്കി-9188961006, എറണാകുളം-9188961007, തൃശ്ശൂര്‍-9188961008, പാലക്കാട്- 91889610 09, മലപ്പുറം-9188961010, കോ ഴിക്കോട്-9188961011, വയനാട്-9188961012, കണ്ണൂര്‍-9188961013, കാസര്‍കോട്-9188961014. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കും.