X

ഒരു ജോടി ഉപയോഗിച്ച ചെരുപ്പുകള്‍ ലേലത്തിനു പോയത് 1.7 കോടിരൂപയ്ക്ക്

ആപ്പിളിന്റെ മുന്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഒരു ജോടി ഉപയോഗിച്ച ചെരുപ്പുകള്‍ ലേലത്തില്‍ പോയത് 2,18750 ഡോളറിന്. ഇന്ത്യന്‍ വില 1.7 കോടിരൂപയാണ്.കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ലേല സ്ഥാപനമായ ജൂലിയന്‍സ് ഓക്ഷന്‍സ് വാങ്ങുന്നയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

200 ഡോളറില്‍ താഴെ വിലയുള്ള (ഏകദേശം 16,000 രൂപ) ബ്രൗണ്‍ സ്വീഡ് ലെതര്‍ ബിര്‍ക്കന്‍സ്റ്റോക്ക് ചെരുപ്പുകള്‍ 218,750 ഡോളറിന് (ഏകദേശം 1.7 കോടി രൂപ) വിറ്റുപോയത് എന്നത് അംമ്പരപ്പിക്കുന്ന ഒരുവസ്തുതയാണ്.

ലേല വെബ്സൈറ്റിലെ വിവരണമനുസരിച്ച്, ചെരുപ്പിന്റെ കോര്‍ക്കും ചണവും കൊണ്ടുള്ള അടിത്തട്ട് സ്റ്റീവ് ജോബ്സിന്റെ പാദങ്ങളുടെ മുദ്ര നിലനിര്‍ത്തുന്നുണ്ട് . അദ്ദേഹത്തിന്റെ മരണശേഷം ഇറ്റലിയിലെ 2017 സലോണ്‍ ഡെല്‍ മൊബൈല്‍ പോലുള്ള വിവിധ ഷോകളില്‍ ചെരുപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ജോബിന്റെ മുന്‍ പങ്കാളിയായ ക്രിസന്‍ ബ്രണ്ണന്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചെരിപ്പിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്.
അര്‍ബുദ ബാധയെത്തുടര്‍ന്ന് 2011ലായിരുന്നു ജോബ്‌സിന്റെ മരണം.

 

Test User: