ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ഹയര്‍ ഓപ്ഷന്‍ നല്‍കുന്നതില്‍ തൊഴിലാളികളെ വട്ടംകറക്കുന്ന പിഎഫ് അധികൃതര്‍ തൊഴിലുടമകളെയും ബുദ്ധിമുട്ടിലാക്കുന്നു. തൊഴിലാളി നല്‍കിയ ഹയര്‍ ഓപ്ഷന് തൊഴിലുടമ അംഗീകാരം നല്‍കണമെങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയ വിവരങ്ങളെല്ലാം വീണ്ടും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. തൊഴിലാളിയുടെ ശമ്പളവും പിഎഫ് വിഹിതവും സംബന്ധിച്ച് തൊഴിലുടമ അതതുമാസം നല്‍കിയ വിവരങ്ങളെല്ലാം വീണ്ടും പോര്‍ട്ടലില്‍ ചേര്‍ത്താലേ അംഗീകാരം നല്‍കാനാകുന്നുള്ളൂ.
ഇതുമായി കഴിഞ്ഞ ദിവസം പിഎഫ് ഓഫീസില്‍ പോയ ഒരു ഉദ്യോഗാര്‍ത്ഥിയുടെ അനുഭവം താഴെ പങ്കുവെക്കുന്നു.
Wage details upload ചെയ്യുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ ഇന്നലെ PF office ല്‍ പോയിരുന്നു.
എല്ലാ കാര്യത്തിനും അവര്‍ കൈ മലര്‍ത്തുന്നു. ഡല്‍ഹിയില്‍ നിന്നാന്ന് എല്ലാം എന്നും യാതൊന്നും ഇവിടെ അറിയില്ല എന്നാണ് പറയുന്നത്.
1995 മുതല്‍ PF pension ലേക്ക് കൂടുതല്‍ അടക്കാനുള്ള മാസ തുകകളും അതു മുതലുള്ള പലിശയും അതിന്റെ കൂട്ടു പലിശയും upload ചെയ്യണമെന്ന് പറയുന്നു. കൂടാതെ pension ഫണ്ടിലേക്ക്(ജീവനക്കാരില്‍ നിന്ന് ഈടാക്കാരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച) 1.16% ജീവനക്കാരില്‍ നിന്നും ഈടാക്കാനായി കണക്കു കൂട്ടി കൊടുക്കണം എന്നും പറയുന്നു.
ഇതാന്നും ചെയ്യാനുള്ള രീതികള്‍ അവര്‍ പറഞ്ഞു തരുന്നില്ല
അവസാന തീയതി ഏതെന്ന് പറഞ്ഞു തരുന്നില്ല