കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌ന പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്നു യുവതിക്ക് നേരെ യുവാവ് ഈ അതിക്രമം നടന്നത്.
മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു പെണ്‍കുട്ടിക്കും ഇടയിലാണ് യുവാവ് ഇരുന്നത്.അങ്കമാലിയില്‍ നിന്നാണ് യുവാവ് കയറിയത്. ബസ് എടുത്തതോടെ ഇയാള്‍ കൈ കൊണ്ട് ഉരസുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്. ഇതിന്റെ വീഡിയോ പകര്‍ത്തിയ യുവതി കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു.
പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെങ്കിലും മറ്റു യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.