2000 രൂപ നോട്ട് പിന്‍വലിച്ചുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കനത്ത പരിഹാസവുമായി ട്രോളന്‍മാര്‍. 2016ല്‍ 1000വും 500ഉ െനിരോധിച്ചതിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പ് വീണ്ടും നിരോധനം. അന്ന് ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
അടുത്തത് ക്യാമറയുള്ള നോട്ടായിരിക്കുമെന്നും അതാകുമ്പോള്‍ വീഡിയോ കോള്‍ ചെയ്യാമല്ലോയെന്നാണ് ഒരു പരിഹാസം. 2000 നോട്ടിലെ ചിപ്പിന്റെ ചാര്‍ജ് തീര്‍ന്നതു കൊണ്ടാവാം പിന്‍വലിക്കുന്നതെന്ന് മറ്റൊന്ന്.
ഇത്തരത്തിലുള്ള നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ കൊട്ടിയാഘോഷിക്കുന്നത്.
സര്‍ക്കാറിനെ ട്രോളി കൊണ്ട് വന്ന വിവിധ പ്രതികരണങ്ങള്‍
പി.പി. രമേഷ്
2016ല്‍
2000 നോട്ടില്‍ പതിച്ച നാനോ ചിപ്പുകളുടെ ഇന്നത്തെ അന്താരാഷ്ട്ര നിലവാരം
പത്തിരട്ടി കടന്ന് (അന്ന് 800 രൂപ) 8000 രൂപയ്ക്കടുത്താണ്.
ഇന്ത്യയെ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉടമകളാക്കാന്‍ ഇതു തന്നെയാണ് സന്ദര്‍ഭമെന്ന് കേന്ദ്ര ഭരണാധികാരികള്‍ കാണുന്നു.
2000 രൂപ തിരിച്ചെടുത്ത് ചിപ്പ് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുക വഴി കോടാനുകോടി വിദേശനാണ്യം നേടാനുള്ള അവസരമാണ്
രാജ്യത്തിന് കൈവന്നിരിക്കുന്നത്. നോട്ട് നിരോധനവും അതുവഴി പൂര്‍ണ്ണമായി കള്ളപ്പണത്തെ ഒഴിവാക്കുകയും ചെയ്ത് 2000 ഇറക്കാനുള്ള ബുദ്ധി ഉപദേശിച്ച നാഗ്പൂര്‍ സംഘമാണ് ഈ തന്ത്രവും വേണ്ടപ്പെട്ടവരെ അറിയിച്ചത്. 15 ലക്ഷത്തിനു പകരം 30 ലക്ഷം ഓരോ എക്കൗണ്ടിലുമെത്തിക്കാന്‍ ഈ തുക മതിയാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
റിയാസ് സുലൈമാന്‍
എ ഐ നോട്ടിറക്കാനാണ്
2000 പിന്‍വലിച്ചത്
കള്ളപ്പണമെല്ലാം പിടിച്ചു.അങ്ങിനെ ഞങ്ങള്‍ എല്ലാ കള്ളപ്പണവും പിടിച്ചിരിക്കുന്നു.ഇനി 2000 രൂപ നോട്ടുകള്‍ക്ക് വിശ്രമിക്കാം..നല്ലരീതിയില്‍ മുന്നോട്ട് പോയിരുന്ന ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്ത സൈക്കോ മോഡിക്കിരിക്കട്ടെ കുതിരപ്പവന്‍.
‘Q’ നിന്ന് കൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ സഹായിച്ച 2000 രൂപ നോട്ടില്‍ ചിപ്പ് ഉണ്ടെന്ന് വരെ തള്ളി മറിച്ച സങ്കി കുട്ടന്മാര്‍ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവന്‍..ഓരോരോ ഹിമാറുകള് കാരണം കൊറേ പാവങ്ങള്‍ തല്ല് കൊണ്ടതിനും ജീവന്‍ പോയതിനും ആര് സമാധാനം പറയും.
ഇജ്ജാതി സൈക്കോ പ്രധാന്‍ മന്ത്രിജി. ??
ഫാ. വര്‍ഗീസ് കോശി
ഭായിയോം ബഹനോം 2000 രൂപ കൈയിലുള്ള മിത്രങ്ങള്‍ എത്രയും വേഗം അതിനുള്ളിലെ ചിപ്പ് ഊരിയെടുത്ത് അടുത്തുള്ള കമ്പ്യൂട്ടര്‍ കടയില്‍ കൊടുക്കേണ്ടതാണ്. 5000 രൂപ വരെ കിട്ടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്… പക്ഷെ ഇനി വരാന്‍ പോകുന്ന 5000ന്റെ നോട്ടില്‍ ഫ്രീ Wi-Fi വരെ ഉണ്ടെന്നാ കേട്ടത്…