ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ചയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം. ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
നേരത്തെ തമിഴ് ചിത്രത്തിന്റെ പോസ്റ്ററും മറ്റും ഉയര്‍ത്തിപ്പിടിച്ച് ഒരു അയ്യപ്പ ഭക്തന്റെ ഫോട്ടോ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്താണ് നടപടി. അയ്യപ്പനോട് ആദരവുള്ള ഭക്തര്‍ പരമ്പരാഗത ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തുകയാണ് വേണ്ടത്. ഇതിനു വിരുദ്ധമായ ചിത്രങ്ങളും പോസ്റ്ററുകളും സഹിതം എത്തുന്ന ഭക്തരെ കടത്തി വിടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ശബരിമല പരിസരത്ത് സംഗീത വാദ്യോപകരണങ്ങളും അനുവദിക്കരുതെന്ന് കോടതി പറഞ്ഞു.