മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊന്നകേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീരാം വെങ്കിട്ടരാമന്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ശ്രീരാം ഹര്‍ജി നല്‍കിയത്.
മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോര്‍ വാഹനനിയമം മാത്രമാണ് ബാധകമാവുകന്നെതന്നും ഹര്‍ജിയില്‍ പറയുന്നു. കേസിലെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് പ്രതികള്‍ ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.വെള്ളിയാഴ്ചയാണ് ഹര്‍ജി നല്‍കിയത്.